നീലേശ്വരം:നീലേശ്വരം - എടത്തോട് റോഡിൽ ഗതാഗത നിയന്ത്രണം.
നീലേശ്വരം - എടത്തോട് റോഡിൽ നീലേശ്വരം കോൺവെന്റ് ജംഗ്ഷനിൽ താൽക്കാലിക അറ്റക്കുറ്റപ്പണികൾ നടത്തുന്നതിനാൽ 2026 ഒക്ടോബർ 31, നവംബർ 01, നവംബർ 02 തീയതികളിൽ രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ചെറിയ വാഹനങ്ങൾ ചായ്യോത്ത്, ആലിൻകീഴിൽ, വള്ളിക്കുന്ന് ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ ചെറിയ വാഹനങ്ങൾ നീലേശ്വരം ഓവർബ്രിഡ്ജ് ഇറങ്ങി കൊട്ടുമ്പുറം റോഡ് വഴിയും, പട്ടേന വഴിയും, ആലിൻകീഴിൽ വഴിയും തിരിഞ്ഞുപോകേണ്ടതാണ്.
വലിയ വാഹനങ്ങൾ ഭാഗിക നിയന്ത്രണത്തിന് വിധേയമായി കോൺവെന്റ് - ചിറപ്പുറം - ആലിൻകീഴിൽ വഴിയും, പട്ടേന - നീലേശ്വരം ബ്ലോക്ക് ഓഫീസ് റോഡ് വഴിയും പോകേണ്ടതാന്നെന്
എക്സിക്യൂട്ടീവ് എഞ്ചിനീയർ
(കെ.ആർ.എഫ്.ബി-പി.എം.യു ഡിവിഷൻ, കാസർകോട് ) അറിയിച്ചു.
0 Comments