Ticker

6/recent/ticker-posts

കാറും ജീപ്പും കൂട്ടിയിടിച്ചുയുവാവിനും മാതാവിനും പരിക്ക്

കാഞ്ഞങ്ങാട്:കാറും ജീപ്പും കൂട്ടിയിടിച്ച്
യുവാവിനും മാതാവിനും
പരിക്കേറ്റു. ഇവരെ സാരമായ പരിക്കുക ളോടെ കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവണീശ്വരത്തെ സി.എം. വിഷ്ണു ജിത്ത് 28, മാതാവ് സി.എം. ജലജ 47 എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകീട്ട് ദേശീയ പാതയിൽ ചട്ടഞ്ചാൽ 55 ആം മൈലിലാണ് അപകടം. 
കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഇരുവരും സഞ്ചരിച്ച കാറിൽ എതിരെ വന്ന താർ ജീപ്പ് ഇടിക്കുകയായിരുന്നു.
ജീപ്പ് ഡ്രൈവറുടെ പേരിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments