Ticker

6/recent/ticker-posts

കുലുക്കി കുത്ത് ചൂതുകളി ഏഴ് പേർ പൊലീസ് പിടിയിൽ

കാസർകോട്:കുലുക്കി കുത്ത് ചൂതുകളിക്കുകയായിരുന്ന
 ഏഴ് പേർ പൊലീസ് 
പിടിയിൽ. പൊലീസിനെ കണ്ട് നിരവധി പേർ ചിതറി ഓടി. ചൂതാട്ടത്തിന് നേതൃത്വം നൽകിയവരും കളിക്കളത്തിൽ പണം ഇട്ടവരുമാണ് പിടിയിലായത്.
നെക്രാജെ അർലടുക്ക പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് ബദിയഡുക്ക പൊലീസ് പിടികൂടിയത്.
കോപ്പാളം കൊച്ചി റോഡരികിലായിരുന്നു കട്ടക്കളി . ഇന്ന് വൈകീട്ട് 4 മണിക്കാണ് ചൂതാട്ട സംഘം പിടിയിലായത്.
1580 രൂപ പിടികൂടി.
Reactions

Post a Comment

0 Comments