Ticker

6/recent/ticker-posts

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ, ലഹരി ഉപയോഗിക്കുകയായിരുന്ന രണ്ട് പേരും പിടിയിൽ

കാഞ്ഞങ്ങാട്:എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.
ലഹരി ഉപയോഗിക്കുകയായിരുന്ന രണ്ട് പേരും പൊലീസ് പിടിയിൽ.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ തൂഫാൻ്റെ ഭാഗമായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇന്ന് പ്രതികൾ കുടുങ്ങിയത്.
ഒഴിഞ്ഞവളപ്പ് മൃഗാശുപത്രിക്ക് സമീപത്തെ മുഹമ്മദ് സജ്ജാദ് അലി 29 യെ 2.29 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തു. പ്രതിയെ വീട്ടിൽ നിന്നും അറസ്ററ് ചെയ്യുകയായിരുന്നു.
അജാനൂർ ഇട്ടമ്മലിൽ വാടക വീട്ടിൽ വച്ച് കഞ്ചാവ് വലിക്കുകയായിരുന്ന യുവാവിനെ പിടികൂടി കേസെടുത്തു. ലഹരി വിൽപ്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് വീട്ടിലെത്തിയതായിരുന്നു.
പടന്നക്കാട് കരുവളത്ത് എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന യുവാവും പിടിയിലായി.
Reactions

Post a Comment

0 Comments