Ticker

6/recent/ticker-posts

ഫ്യൂസ് കെട്ടുന്നതിനിടെ ഷോക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്: ഫ്യൂസ് കെട്ടുന്നതിനിടെ ഷോക്കേറ്റ    കെഎസ്ഇബി ജീവനക്കാരൻ മരിച്ചു.ചികിത്സയിലിരിക്കെ ആശുപത്രിയിലാണ് മരണം.   
 ബളാംതോട് കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാൻ കല്ലപ്പള്ളി പാടി കൊച്ചിയിലെ സുരേഷ് 44ആണ് മരിച്ചത്. സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം.
ആഗസ്റ്റ് 15 ന്  പാടികൊച്ചിയിൽ  വച്ചാണ് അപകടം. മംഗളൂരുവിലെ ചികിത്സക്ക് ശേഷം സുള്ള്യയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അണ്ണയ്യ നായക്കിന്റെയും മീനാക്ഷിയുടെയും മകനാണ്.
ഭാര്യ : ഗംഗ. മക്കൾ : ധനുശ്രീ, ധനുഷ് വിദ്യാർത്ഥികൾ)  സഹോദരങ്ങൾ: നന്ദകുമാർ, സാവിത്രി.
Reactions

Post a Comment

0 Comments