കാഞ്ഞങ്ങാട്:അടച്ചിട്ട വീട് കുത്തി തുറന്ന് കവർച്ച. മുക്കാൽ ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പള്ളിക്കരയിലെ രാജി നിവാസിൽ നാരായണൻ്റെ വീട്ടിലാണ് കവർച്ച. മകൻ കെ. എൻ. രാജേന്ദ്ര പ്രസാദിൻ്റെ പരാതിയിൽ കേസെടുത്തു.
കഴിഞ്ഞ 2ന് രാവിലെ 10 മണിക്കും 6ന് 10 മണിക്കും ഇടയിലാണ് കവർച്ച.
ആൾ താമസമില്ലാത്ത വീടിൻ്റെ അടുക്കള വാതിൽ തകർത്ത നിലയിലാണ്.
അഞ്ച് ചെമ്പ് പാത്രങ്ങൾ, 4 ഓട്ടുപാത്രങ്ങൾ, ഓട്ടിൻ്റെ ഉരുളി, കാരച്ചെമ്പും അടക്കം 70000 രൂപയുടെ സാധനങ്ങൾ കവർന്നു.
0 Comments