കിടപ്പ് മുറിയിലെ ലോക്കറിൽ നിന്നും ആറെ മുക്കാൽ പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു
October 22, 2026
കാഞ്ഞങ്ങാട്:കിടപ്പ് മുറിയിലെ അലമാരയുടെ ലോക്കറിൽ സൂക്ഷിച്ച ആറെ മുക്കാൽ പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെറുവത്തൂർ വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന എം.പി. ശ്രീനാഥിൻ്റെ ഭാര്യ അഞ്ജനശിവൻ്റെ 25 പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
പരാതിക്കാരിയുടെ ഏഴ് ലക്ഷം രൂപ വില വരുന്ന ആഭരണങ്ങൾ വീട്ടിലെ കിടപ്പ് മുറിയിൽ നിന്നും മോഷണം പോവുകയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 11 നും ഈ മാസം 21 നും ഇടയിൽ മോഷണം നടന്നതായാണ് പരാതി.
0 Comments