Ticker

6/recent/ticker-posts

തെങ്ങിൻ കുലച്ചിൽ ഉപയോഗിച്ച് മൽസ്യബന്ധനം തടഞ്ഞു സംഘർഷം ഒരാൾക്ക് പരിക്ക്

നീലേശ്വരം: തൈക്കടപ്പുറം, മാവില കടപ്പുറത്ത് നിന്ന് തെങ്ങിൻ കുലച്ചിൽ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതുമായി ബന്ധപെട്ട് സംഘർഷം. ഇത്തരത്തിൽമത്സ്യ ബന്ധനം
 നടത്തുകയായിരുന്ന തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളേയും വള്ളവും തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് പിന്തുടർന്ന് പിടികൂടി.
മത്സ്യതൊഴിലാളികൾ പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയാണ് പതിവ്. ഇന്നലെ മുതൽ  യാനത്തിൽ കബീർ, അബ്ദുൾ റഹിമാൻ, ഹരീഷ്, ശേഖർ എന്നിവർ ചേർന്ന് ഇവരെ വലയിലാക്കി കോസ്റ്റൽ പൊലിസിനെ വിവരമറിയിക്കുകയും പിന്തുടർന്നെത്തിയ പൊലീസ് വള്ളവും, തമിഴ്നാട്, തിരുവനന്തപുരം സ്വദേശികളേയും പിടികൂടുകയായിരുന്നു.പിടിച്ചെടുത്ത യാനത്തിൽ നിന്നും തെങ്ങിൻ കുലച്ചിലുകളും, പൂഴി നിറച്ച നിരവധി ചാക്കുകളും, നൈലോൺ കയറുകളും കണ്ടെത്തി.
മറ്റ് മൂന്ന് വള്ളങ്ങളെ പിന്തുടർന്ന വള്ളത്തിലെ അബ്ദുൾ റഹിമാനെ പുറത്ത് നിന്നുമെത്തിയവരുടെ ആക്രമണത്തിൽ കണ്ണിന് പരിക്ക് പറ്റി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, ആക്രമണ സമയത്ത് കല്ലെറിഞ്ഞ് ഇവരെ പരിക്കേല്പിക്കുകയായിരുന്നു എന്ന് പറയുന്നു.
ഇത്തരം മത്സ്യബന്ധനം കടലിൽ വൻ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്നുണ്ട്. മത്സ്യബന്ധനം കഴിഞ്ഞ് ഉപേക്ഷിക്കുന്നതെങ്ങിൻ കുലച്ചിലുകളും, നൈലോൺ കയറുകളും, മറ്റ് പ്ലാസ്റ്റിക് സാധനങ്ങളും പരമ്പരാഗത മത്സ്യതൊഴിലാളികളുടെ മത്സ്യബന്ധന യന്ത്രങ്ങൾക്കും, പതിനായിരങ്ങൾ വിലവരുന്ന വലകളും നശിക്കുന്നതായും പരാതിയുണ്ട്.
അനധികൃത മത്സ്യബന്ധനം കഴിഞ്ഞ് ഉപേക്ഷിക്കുന്ന വലകളിൽ കുടുങ്ങി കടലാമകൾ ചത്തൊടുങ്ങുന്നതും പതിവാണ്, ഇങ്ങനെയുള്ളനിരവധി ആമകളെ മത്സ്യതൊഴിലാളികൾ വലകൾ മുറിച്ച് രക്ഷപ്പെടുത്താറുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. കുലച്ചിലുകൾ ഉപയോഗിച്ച് മീനുകളുടെ പ്രജനനത്തിനായി കൃത്രിമ ആവാസവ്യവസ്ഥ ഉണ്ടാക്കുയാണ് അങ്ങനെ മുട്ടയിടാൻ വരുന്ന മീനുകളെ പ്രധാനമായും കൂന്തൽ(കണവ) ഇവയെയാണ് പിടികൂടുന്നതെന്ന് മൽ വ്യ തൊഴിലാളികൾ പറയുന്നു.
ഇത്തരം മത്സ്യ ബന്ധനത്തെ കുറിച്ച് പല തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് ഇത്തരം മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് തീരദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു, പൊലിസ് ഇടപെട്ട് ഇത്തരം യാനങ്ങളെ തിരിച്ചയക്കുകയായിരുന്നു, ഇപ്പോൾ ഇവർക്ക് പിന്തുണയുമായി ചില ഏജൻ്റ്മാരും ഇതുമായി പ്രവർത്തിക്കുന്നതായി പറയുന്നു. ഇനിയും ഇത്തരം മത്സ്യ ബന്ധനം തുടരുകയാണെങ്കിൽ  സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന ആശങ്ക തീരദേശവാസികൾക്കുണ്ട്.
Reactions

Post a Comment

0 Comments