Ticker

6/recent/ticker-posts

ലോഡ്ജ് മുറിയിൽ നിന്നും എം.ഡി.എം.എയുമായി പടന്നക്കാട് യുവാവും യുവതിയും അറസ്റ്റിൽ

കാഞ്ഞങ്ങാട്:ലോഡ്ജ് മുറിയിൽ നിന്നും എം.ഡി.എം.എയുമായി പടന്നക്കാട് യുവാവും യുവതിയും അറസ്റ്റിൽ. ഭർതൃമതിയായ യുവതിയുടെ ജീൻസ് പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും പൊലീസ് 0.53 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു.
കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിൽ നിന്നും ഇന്ന് വൈകീട്ട് കാസർകോട് പൊലീസും ഡാൻസാഫ് ടീം ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പടന്നക്കാട് കരുവളത്തെ റാഫി 31, ബേള കടമ്പാലയിലെ ശരീഫ 35 എന്നിവരാണ് അറസ്റ്റിലായത്.
ലോഡ്ജ് മുറിയുടെ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് റാഫി എം . ഡി . എം . എ തൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ ഇട്ടതാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments