കാഞ്ഞങ്ങാട്: റോഡരികിൽ നിർത്തിയിരുന്ന
ബൈക്കിലിടിച്ച ലോറി റോഡരികിലേക്ക് മറിഞ്ഞു. അപകടത്തിൽമൂന്ന് പേർക്ക് പരിക്കേറ്റു. മിനറൽ വാട്ടറുമായി പോവുകയായിരുന്ന ലോറിയാണ് ബൈക്കിലിടിച്ച് മറിഞ്ഞത്.
ഇന്നലെ രാത്രി കുറ്റിക്കോൽ വട്ടം തട്ടയിലാണ് അപകടം.
ബൈക്ക് ലോറിക്കടിയിൽ കുടുങ്ങുകയും ലോറി തല കീഴായി മറിയുകയും ചെയ്തു.
ബൈക്കിന് സമീപം നിൽക്കുകയായിരുന്ന ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർ തെറിച്ചു പോയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേഡകം പൊലീസ് സ്ഥലത്തെത്തി.
0 Comments