ഭർതൃമതിയായ യുവതി ചേച്ചിയുടെ മകളുടെ ഭർത്താവിനൊപ്പം വീടു വിട്ടു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് 29 കാരി ജ്യേഷ്ഠത്തിയുടെ മകളുടെ ഭർത്താവിനൊപ്പം ഉള്ളതായി വ്യക്തമായത്.
ഭർത്താവിനും മക്കൾക്കും ഒപ്പം ആവിയിൽ താമസിച്ചിരുന്ന യുവതിയെ കഴിഞ്ഞ 28 ന് വൈകീട്ട് 3.30 നും 7.30 മണിക്കും ഇടയിൽ കാണാതാവുകയായിരുന്നു.
തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി.
തലശ്ശേരിയിലെ സ്വന്തം വീട്ടിൽ മക്കളെ കൊണ്ട് വിട്ട ശേഷമാണ് യുവതി വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ സഹോദരിയുടെ മകളുടെ ഭർത്താവിനൊപ്പം സ്ഥലം വിട്ടത്.
0 Comments