കാസർകോട്: റോട്ടറി കണ്ണൂർ സെൻട്രൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെയും കാസർകോട് റോട്ടറിക്ലബ്ബിന്റെയും സഹകരണത്തോടെ കോൺജെനിറ്റൽ ഹാർട്ട് ഡിസീസ് (ജന്മനാ ഹൃദ്രോഗം) ബാധിച്ച 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ നിർണയ ക്യാമ്പ് നവംബർ 8 ന് നടക്കുമെന്ന് റോട്ടറി ക്ലബ്ബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . കാസർകോട് ആസ്റ്റർ മിംസിൽ നടക്കുന്ന ക്യാമ്പിലൂടെ ആസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായത്തോടെ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.
ക്യാമ്പിൻ്റെ ഭാഗമായ വൈദ്യപരിശോധനയിലൂടെ ജന്മനാ ഹൃദ്രോഗം സ്ഥിരീകരിക്കുന്നവർക്ക് പദ്ധതിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും സൗജന്യ ഹൃദയശസ്ത്രക്രിയയും തുടർചികിത്സയും ലഭ്യമാക്കും.
റോട്ടറി ഗിഫ്റ്റ് ഓഫ് ലൈഫ് ചെയർമാൻ റൊട്ടേറിയൻ സുനിൽ കണാരൻ, റോട്ടറി അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ വിനോദ് കുമാർ, പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ഗിരീഷ് വാര്യർ,പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. നബീൽ ഫൈസൽ, റോട്ടറി കാസർഗോഡ് പ്രസിഡന്റ് മഹിൻ കോളിക്കര, റൊട്ടേറിയൻ ആർക്കിടെക്ട് വികാസ് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: +91 99619 97779,
+91 8848525994.
0 Comments