Ticker

6/recent/ticker-posts

വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് വയോധികരെ കാണാതായി

കാഞ്ഞങ്ങാട്:വ്യത്യസ്ത സംഭവങ്ങളിൽ
 രണ്ട് വയോധികരെ 
കാണാതായതായി പരാതി .
ബന്ധുക്കൾക്കൊപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പോയ ബാര അടുക്കത്ത് വയൽ മൈലാട്ടിയിലെ നാരായണനെ 80 കാണാതായി.
ബന്ധു ഗംഗാധരൻ , സഞ്ജീവൻ എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസം പോയ ശേഷം തിരികെ വന്നില്ലെന്നാണ് പരാതി. ബന്ധുക്കളുടെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
 മറ്റൊരു സംഭവത്തിൽ
 എളേരി ചട്ടമലയിലെ അനിയൻ എന്ന് വിളിക്കുന്ന മത്തായിയെ 76 കാണാതായി.
21ന് രാവിലെ വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു.
ചിറ്റാരിക്കാൽ പൊലീസ് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Reactions

Post a Comment

0 Comments