Ticker

6/recent/ticker-posts

ദമ്പതികളുടെ ഒത്താശയോടെ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഗൾഫുകാരൻ്റെ ഭാര്യയായ യുവതിയെ ദമ്പതികളുടെ ഒത്താശയോടെ ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. യുവതിക്ക്മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്ററ്. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ക്ലബിനടുത്തെ ജെ.രാഹുൽ എന്ന ജുഡോ രാഹുൽ 34 ആണ് പിടിയിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.പി.ഷൈനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് പൊലീസ് കഴിഞ്ഞ 23 നാണ് യുവതി നൽകിയ പരാതിയിൽ കേസെടുത്തത്. ഭർതൃമതിയെ  പീഡിപ്പിക്കാൻ  ഒത്താശയും സഹായവും ചെയ്ത ദമ്പതികളെ കേസിൽ തിരയുന്നുണ്ട്. പീഡനത്തിന് ഒത്താശ ചെയ്ത രാജൻ,ഭാര്യ മിനി എന്നിവർ കേസിൽ പ്രതികളാണ്. വാടക വീട്ടിലായിരുന്നു പീഡനമെന്നാണ് പരാതി. രാജനും ഭാര്യയും താമസിക്കുന്ന ക്വാർട്ടേഴ്സിൽ വച്ചാണ് ഭർതൃമതിയെ പീഡനത്തിനിരയാക്കിയത്. ഭർത്താവ് ഗൾഫിലുള്ള യുവതിയാണ് പീഡനത്തിനിരയായത്. നേരത്തെ രാജൻ യുവതിയെ രാഹുലിനെ പരിചയപ്പെടുത്തുകയായിരുന്നു. രാജൻ്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ രാഹുൽ , ഇത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കാതിരിക്കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ടായിരുന്നു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയതും കേസെടുത്തതും.

Reactions

Post a Comment

0 Comments