നാലര പവൻ സ്വർണാഭരണങ്ങൾ
കവർന്ന കേസിലെ പ്രതി മറ്റൊരു മോഷണ
കേസിൽ അറസ്റ്റിൽ.
പരിയാരത്ത് മോഷണം നടത്തിയ പ്രതിയാണ് പിടിയിലായത്.
കഴിഞ്ഞ മെയ് 7 ന് രാത്രി 8.45 നും 10.45 നും ഇടയിൽ ചീമേനി ചേതന റോഡിലെ കെ.പി. മഹേഷിൻ്റെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയാണ് പരിയാരം മോഷണ കേസിൽ പിടിയിലായത്. പാണപ്പുഴ
കൈതപ്രം സ്വദേശി എ.പി. ഹരിദാസ് 46 ആണ് പിടിയിലായത്.
പരിയാരം പൊലീസ് പരിധിയിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന കേസിലാണ് അറസ്ററ് .
ചീമേനി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലായി ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുകയായിരുന്നു.
0 Comments