Ticker

6/recent/ticker-posts

മരപ്പണിക്കാരൻ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:മരപ്പണിക്കാരനെ വീട്ടിലെ
 കിടപ്പ് മുറിയിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 6.30 മണിയോടെ സീലിങ്ങി
ലെ കേബിളിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
 പരപ്പ പ്ലാച്ചിക്കൽ പെരുന്തട്ട കുഞ്ഞിരാമൻ നായരുടെ മകൻ പി. രാജൻ56 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു. 
 ഭാര്യ : ലത :
 മക്കൾ :രഞ്ജിത, രേവതി.
 മരുമക്കൾ :പ്രകാശൻ പെർളടുക്കം ,
 ഹരിപ്രസാദ് ബോവിക്കാനം.
 സഹോദരങ്ങൾ :പുഷ്പ, ചന്ദ്രൻ, ഉഷ.
 സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
Reactions

Post a Comment

0 Comments