Ticker

6/recent/ticker-posts

യുവാവിന് വെടിയേറ്റു

കാഞ്ഞങ്ങാട്:യുവാവിന് വെടിയേറ്റു. പന്നിക്ക് സ്ഥാപിച്ച കെണിയിൽ നിന്നും വെടിയേൽക്കുകയായിരുന്നു .
സ്ഥലത്തെത്തിയ പൊലീസ് തോക്കും തിരകളും കസ്റ്റഡിയിലെടുത്തു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മാലോം കവശ്ശേരി തട്ടിലെ റെജിക്കാണ് വെടിയേറ്റത്.
കവശ്ശേരി തട്ടിലെ ജോസഫിൻ്റെ പറമ്പിൽ നിന്നാണ് വെടിയേറ്റത്. ഇവിടെ പന്നിയെ പിടിക്കാൻ ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് ആരോ കെണി വച്ചതായിരുന്നു. ഈ കെണിയിൽ ചവിട്ടിയപ്പോഴാണ് വെടിയേറ്റത്.
റെജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് 6.30 നാണ് സംഭവം. ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments