മാനഹാനി വരുത്തുകയും ചെയ്തു. പ്രതിയെ ഉടൻ അറസ്ററ് ചെയ്തു. ടെയിൻ കാഞ്ഞങ്ങാട് സ്റ്റേഷൻ വിട്ട ഉടനെയായിരുന്നു സംഭവം.
ആലുവയിൽ നിന്നും കാസർകോട്ടേക്ക് ട്രെയിൻ നമ്പർ 01464 മുംബൈ എൽ.ടി.ടി സ്പെഷ്യൽ ഫെയർ ഫെസ്റ്റിവ് സ്പെഷ്യൽ ട്രെയിനിൽ മുന്നിലെ ഡിസേബിലിറ്റി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു കാഴ്ച പരിമിതി ഉള്ള സ്ത്രീയെയാണ് ഉപദ്രവിച്ചത്.
ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും മാനഹാനി വരുത്താൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ ട്രെയിൻ കാസർകോട് എത്തിയ സമയം ആർ പി എഫ് ഉദ്യോഗസ്ഥരും കാസർഗോഡ് ജി ആർ പി പൊലീസുകാരും ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .
പ്രതിക്കെതിരെ കാസർകോട് റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കർണ്ണാടക കുടക് ഹോസൂർ താമസിക്കുന്ന അയ്യപ്പ 23 ആണ് അറസ്ററിലായത്.
0 Comments