കാഞ്ഞങ്ങാട്:ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതിന് പിന്നാലെ യുവാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപ പോയി . സംഭവത്തിൽ പണം നഷ്ടപെട്ട യുവാവിൻ്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുളിയാർ കാട്ടിപ്പള്ളത്തെ വി. സ്വരൂപിനാണ് 29 പണം നഷ്ടമായത്.
ഗൂഗിൾ പേ നമ്പർ ഉപയോഗിച്ച് 2026 ഒക്ടോബർ 4-ാം തീയതി രാവിലെ 11.05 മണി മുതൽ 2026 ഒക്ടോബർ 5-ാം തീയതി രാവിലെ 8 മണിവരെയുള്ള സമയത്താണ് സംഭവം നടന്നത്.
ഐ.ആർ.സി.ടി.സി
ആപ്പ് ഉപയോഗിച്ച് തത്ക്കാൽ
ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ നമ്പറുകളിൽ നിന്ന് വെരിഫിക്കേഷൻ കോഡുകൾ ആവശ്യപ്പെടുകയും, തുടർന്ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2,73,260 രൂപ നഷ്ടപ്പെടുകയുമായിരുന്നുവെന്നാണ് പരാതി.
0 Comments