വീട്ടിനുള്ളിലെ ഫർണിച്ചറുകളും വാതിലുകളും വസ്ത്രങ്ങൾ ഉൾപെടെ കത്തിച്ച നിലയിലായിരുന്നു. വീടിൻ്റെ ജനാലകൾ അടക്കം അടിച്ച് തകർത്തിരുന്നു. ബേളൂർ അട്ടേങ്ങാനം വെള്ളമുണ്ടയിലെ ശരത്തിൻ്റെ വീടാണ് കത്തിച്ചത് . കഴിഞ്ഞയാഴ്ച ശരത്ത് വെള്ളമുണ്ടയിലെ ദമ്പതികളെയും മറ്റൊരു യുവാവിനെയും വെട്ട് കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള ദമ്പതികൾ പരിയാരം മെഡിക്കൽ കോളേജിലും പരിക്കേറ്റ യുവാവ് കാസർകോട് ആസ്ററർ മിംസിലും ചികിൽസയിലാണ്. ശരത്തിൻ്റെ മാതാവ് അനിത ശശി 28 ന് വീട് പൂട്ടി തൃശൂരിൽ പോയതായിരുന്നു. ഈ സമയത്തായിരുന്നു വീടിന് തീ വെച്ചത്.
0 Comments