Ticker

6/recent/ticker-posts

ക്ലിനിക്കിൽ ചികിൽസക്കെത്തിയ 16 കാരിയെ പീഡിപ്പിച്ച കാഞ്ഞങ്ങാട്ടെ ഡോക്ടർക്ക് 47 വർഷം കഠിന തടവും പിഴയും ശിക്ഷ

കാഞ്ഞങ്ങാട്: കാലിന് ബാധിച്ച കുരു കാണിക്കാൻ ക്ലിനിക്കിലെത്തിയ 16 കാരിയെ ക്ലിനിക്കിൽ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഡോക്ടർക്ക് 47വർഷം കഠിന തടവും, 125,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.കാഞ്ഞങ്ങാട്ടെ ഡോ. പി. കൃഷ്ണനെ 78 യാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷം 6മാസം അധിക തടവിനും അനുഭവിക്കണം. 2020 ജൂൺ 25 ന് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പെരിയയിൽ ക്ലിനിക് നടത്തുന്ന ഡോക്ടർ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ക്ലിനിക്കിൽ കാലിന്റെ കുരു കാണിക്കാൻ എത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ്ശിക്ഷ വിധിച്ചത്. ബേക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന പി. നാരായണനും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ നിസാം ആണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്ൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻഹാജരായി.

Reactions

Post a Comment

0 Comments