റോഡ് മുറിച്ച് കടക്കുകയായിരുന്ന ആൾക്ക് സ്കൂട്ടറിടിച്ച് ഗുരുതര പരിക്ക്.
കാസർകോട് റെയിൽവെ സ്റ്റേഷന് സമീപം തെരുവത്താണ് അപകടം.
ബാവിക്കര നുസ്റത്ത് നഗറിലെ യു.മുഹമ്മദിനാണ് 49 പരിക്കേറ്റത്.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പള്ളിക്കടുത്തുള്ള റീഡിംഗ് റൂമിലേക്ക് പോകവെ തളങ്കര ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഇടതു കൈക്കാണ് ഗുരുതര പരിക്കുള്ളത്.
0 Comments