കാഞ്ഞങ്ങാട്: പെരിയയുടെ മണ്ണിൽ,65 മത് കാസർകോട് റവന്യൂ ജില്ല കേരള കലോത്സവത്തിന് ആഥിത്യമരുളാൻ ജി എച്ച് എസ് എസ് പെരിയ ഒരുങ്ങി. ആദ്യമായാണ് ജില്ലാ കലോത്സവത്തിന് സ്കൂൾ വേദിയാകുന്നത്. നവംബർ 24 മുതൽ 28 വരെ അഞ്ചു ദിവസങ്ങളിലായി ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നും വിജയികളായി വരുന്ന 5 100 ഓളം കലാപ്രതിഭകൾ തങ്ങളുടെ കലാമിക ഇവിടെ മാറ്റിവയ്ക്കും. യു. പി, എച്ച്.എസ്.എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലായി 300 മത്സരയിനങ്ങളാണുള്ളത് അറബിക്കലോത്സവം, സംസ്കൃതോത്സവം എന്നിവയുടെ കൂടെ ആദ്യമായി ഇൻക്ലൂസീവ് കലാമേള കൂടിയുണ്ട് എന്നത് ഈ വർഷത്തെ പ്രത്യേകതയാണ്.നവംബർ 24ന് സ്റ്റേജിതര മത്സരങ്ങളാണ് . 25 മുതൽ സ്റ്റേജ് ഐറ്റങ്ങൾ ആരംഭിക്കും.13 വേദികളിലായാണ് മത്സരയിനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സ്കൂൾ ഗ്രൗണ്ടിലാണ് മുഖ്യ വേദി .(1) മറ്റു വേദികൾ 2) ജി എച്ച് എസ് എസ് സ്കൂൾ ഓഡിറ്റോറിയം 3) സുരഭി ഓഡിറ്റോറിയം പെരിയ 4 ) സുമംഗലി ഓഡിറ്റോറിയം പെരിയ 5) ഗാന്ധി സ്മാരക ഗ്രന്ഥാലയം പെരിയ 6) ജി എൽ പി എസ് ത പെരിയ ഓഡിറ്റോറിയം 7)എൻ എസ് എസ് മന്ദിരം സ്റ്റേജ് പിരിയാം 8)ഡിഗ്രേഷിയ സ്കൂൾ ഹാൾ പെരിയ 9)ശ്രീ വിഷ്ണു ബ്രദേഴ്സ് ക്ലബ്ബ് കായംകുളം 10) കായംകുളം പഞ്ചായത്ത് മി നി സ്റ്റേഡിയം 11) യാദവ സഭാ മന്ദിരം മൊയോലം 12) കമ്മ്യൂണിറ്റി ഹാൾ പെരിയ 13) അംബേദ്കർ സ്കൂൾ ഹാൾ പെരിയ സ്കൂളിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ തന്നെയാണ് എല്ലാ വേദികളും സജ്ജീകരിച്ചിട്ടുള്ളത്. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും എളുപ്പം എത്തിച്ചേരുന്നതിനുള്ള യാത്രാസൗകര്യം ഇവിടുത്തേക്കുണ്ട്. നവംബർ 27ന് ജില്ലയിലെ എല്ലാ ഉപജില്ലകളിൽ നിന്നു പ്രാതിനിധ്യമുള്ള അധ്യാപികമാരാ യിരിക്കും എല്ലാ വേദികളിലും ഡ്യൂട്ടി ചെയ്യുക. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ അനുബന്ധപ്രചരണ പരിപാടികൾ ഇതിനകം തന്നെ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗതകാല കലാലയ സ്മരണയിൽ നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥികളുടേയും, പെരിയ സ്കൂളിൽ സേവനം ചെയ്ത അധ്യാപകരുടെയുംസ്നേഹ സംഗമം നടന്നു.പൂർവ്വ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. വൈകുന്നേരം മൺചിരാതുകൾ കൊണ്ട് സ്കൂൾ ക്യാമ്പസ് പ്രഭാ പൂർണമാക്കിയ കലാ ദീപ്തി എന്ന പരിപാടി നടന്നു. കലാ അധ്യാപകരായ ഓമനക്കുട്ടൻ, ബിനു , പ്രസാദ് കാനത്തുങ്കാൽ, വിനീത് ,ആദർശ് എന്നിവരുടെ നേതൃത്വത്തിൽ ജി എച്ച് എസ് എസ് കല്യോട്ട് സ്കൂളിലെയും പെരിയ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെയും കലാകാരന്മാരായ കുട്ടികളെ അണിനിരത്തി സ്കൂൾ ചുമരുകളിൽ മനോഹരമായിട്ടുള്ള ചിത്രങ്ങൾ വരച്ചു.കലോത്സവത്തിന്റെ ഓർമ്മകൾ എന്നെന്നും വിളിച്ചോതുന്ന പരിപാടിയായിരുന്നു കലാലയ വർണ്ണങ്ങൾ. വിദ്യാർത്ഥികൾക്കായുള്ള പോസ്റ്റർ രചനാ മത്സരം, ഹരിത വിളംബര യാത്ര.കലയ്ക്കൊരു മൈലാഞ്ചി മൊഞ്ച് എന്ന മൈലാഞ്ചിയിടൽ ചടങ്ങ് എന്നിവ നവ്യാനുഭവവുമായി. നവംബർ 19ന് പ്രധാനപ്പെട്ട മൂന്നു പരിപാടികളാണ് നടന്നത്. മീഡിയ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പെരിയയിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ചെറുവത്തൂരിൽ ഉദ്ഘാടനം ചെയ്തു ,ജില്ലയിലെ പ്രധാന നഗരങ്ങളായ നീലേശ്വരം, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസർകോട്, ചെർക്കള, ചട്ടഞ്ചാൽ പെരിയ എന്നിവിടങ്ങളിൽ അവതരണം നടന്ന ശേഷം വൈകുന്നേരം പള്ളിക്കര ബീച്ചിൽ അവസാനിച്ചു.അന്നേദിവസം തന്നെ സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ താള വിളംബര ജാഥ കല്യോട്ട്, ഒടയഞ്ചാൽ, മാവുങ്കാൽ, പെരിയ ബസാർ ,പെരിയ എന്നിവിടങ്ങളിൽ അവതരണം നടത്തി.ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കലോത്സവത്തിന് ആവശ്യമായ ഓലക്കൊട്ട മടയൽ സ്കൂളിൽ നടന്നു . കലോത്സവ മാരത്തോൺ കായികതാരങ്ങളും വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു. പ്രധാന വേദിയുടെ പന്തൽനാട്ട് ചടങ്ങ് നടന്നു. സാംസ്കാരിക കലവറ ഘോഷയാത്ര 23ന് മൂന്നു മണിക്ക് പ്രൗഢഗംഭീരമായ വർണ ഘോഷയാത്രയോടുകൂടി നടക്കും.സോഷ്യൽ മീഡിയ വഴി പ്രചരണ വീഡിയോകളും പോസ്റ്ററുകളും റീൽസ് മത്സരവും നടത്തി.'' ടീം ഞണ്ട് 'ഒന്നാം സ്ഥാനവും, ടീം ഉർക്കി രണ്ടാം സ്ഥാനവും നേടി ഉദ്ഘാടന സമ്മേളനം നവംബർ 26 ന് വൈകുന്നേരം എംപി രാജ് മോഹൻ ഉണ്ണിത്താൻ നിർവഹിക്കും ഉദുമ എംഎൽഎ നീലകണ്ഠൻ അധ്യക്ഷത വഹിക്കും. 'പെരിയകം' എന്ന കലോത്സവ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്യും. സമാപന സമ്മേളനം 28 വൈകുന്നേരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാമിന്റെ അധ്യക്ഷതയിൽ ഉദുമ എംഎൽഎ നീലകണ്ഠൻ നിർവഹിക്കും. വാർത്ത സമ്മേളനത്തിൽ കെ. നീലകണ്ഠൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ഡി.ഡി. സബിത , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ , ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ. രാജൻ, ഭക്ഷണ കമ്മിറ്റി ചെയർമാൻ ബാബുരാജ്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത, പി.ടി.എ. പ്രസിഡന്റ് സത്യൻ മടത്തിൽ, എച്ച്.എം. സുമതി പങ്കെടുത്തു.
0 Comments