Ticker

6/recent/ticker-posts

റോഡിന് കുറുകെ ചാടിയ കാട്ടു പന്നി മോട്ടോർ ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതരം

കാസർകോട്:റോഡിന് കുറുകെ ചാടിയ കാട്ടു പന്നി മോട്ടോർ ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.
രണ്ട് പേർ സഞ്ചരിച്ച ഇരു ചക്രവാഹനത്തിൽ കാട്ടു പന്നി ഇടിക്കുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ന്
സീതാംഗോളി കട്ടത്തടുക്ക എ .കെ . ജി നഗറിലാണ് അപകടം.
കോയിപ്പാടി മൊഗ്രാൽ കടവത്തെ
 ബി.വി. അബ്ദുൾ കരീമിനാണ് 40 പരിക്കേറ്റത്.
സീതാംഗോളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കാട്ടു പന്നിയിടിച്ചത്.
മണിയം പാറയിലെ കെ.എം. അബ്ദുൾ റസാഖ് 32ബൈക്കിൻ്റെ പിന്നിൽ യാത്രക്കാരനായി ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments