Ticker

6/recent/ticker-posts

അപൂർവ രോഗം ബാധിച്ച മൂന്ന് കുട്ടികളുടെ ചികിൽസക്ക് കാരുണ്യ സ്പർശം ഒന്നേകാൽ ലക്ഷം രൂപ കൈമാറി

കാഞ്ഞങ്ങാട് : അപൂർവ്വ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി എസ്. എം. എ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി അതിഞ്ഞാൽ ഗ്രീൻ സ്റ്റാർ ഒന്നേകാൽ ലക്ഷം രൂപ സ്വരൂപിച്ചു. സമാഹരിച്ച ധനസഹായം മുഖ്യമന്ത്രി വി.ഡി. സതീശനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയും ചേർന്ന് ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ ഗ്രീൻ സ്റ്റാർ ഭാരവാഹികളിൽ നിന്നാണ് ഒരുലക്ഷത്തി ഇരുപത്തി അഞ്ചായിരം രൂപയുടെ ചെക്ക്  ഏറ്റുവാങ്ങിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുള്ള ഗ്രീൻ സ്റ്റാർ അതിഞ്ഞാലിന്റെ  മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിച്ചു. ഗ്രീൻ സ്റ്റാർ ഭാരവാഹികൾ സംബന്ധിച്ചു.
Reactions

Post a Comment

0 Comments