Ticker

6/recent/ticker-posts

ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം കാഞ്ഞങ്ങാട്ട് ഒരാൾ അറസ്റ്റിൽ, കൂട്ട് പ്രതികളെ തിരയുന്നു

കാഞ്ഞങ്ങാട്: സംസ്ഥാന ലോട്ടറിക്ക് സമാനമായഒറ്റ നമ്പർ ലോട്ടറി
ചൂതാട്ടം നടത്തുന്ന സംഘത്തിലെ ഒരാൾകാഞ്ഞങ്ങാട്ട്  അറസ്റ്റിൽ. അറസ്റ്റിലായ പ്രതിയുടെകൂട്ട് പ്രതികളെ പൊലീസ് തിരയുന്നു.
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ഹോസ്ദുർഗ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അജാനൂർ വെള്ളിക്കോത്ത് സ്വദേശി
 കെ.വി.കൃഷ്ണൻ 57 ആണ് അറസ്റ്റിലായത്. പ്രതിയുടെ പക്കൽ നിന്നും ചൂതാട്ടത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും പണവും തുണ്ട് കടലാസുകളും
പിടികൂടി.
സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്നക്കനമ്പർ ഉപയോഗിച്ചായിരുന്നു ചൂതാട്ടം.
ചൂതാട്ടത്തിനായി നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. ഒരു ഗ്രൂപ്പിൽ 80 പേരും മറ്റൊരു ഗ്രൂപ്പിൽ 4 പേരും അംഗങ്ങളാണ്.
നിരവധി അഡ്മിൻമാരും ഗ്രൂപ്പുകൾക്കുണ്ട്. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരും കേസിൽ പ്രതിയാവും. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിയെ ഇന്ന് ഉച്ചയോടെ പൊലീസ് കോടതിയിലേക്ക് കൊണ്ട് പോയി.
കാഞ്ഞങ്ങാട്ട് ഉൾപെടെ ഒറ്റ നമ്പർ ചൂതാട്ടമാഫിയ പിടി മുറുക്കിയിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments