Ticker

6/recent/ticker-posts

പാലക്കാട് സി പി എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തി. മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഎം ആരോപിച്ചു.

കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അലങ്കാര പണിയിലായിരുന്നു ഷാജഹാന്‍. പെട്ടെന്നാണ് ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിയത്. ഷാജഹാനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍എസ്‌എസിന്റെ ഭാഗത്തു നിന്ന് ഷാജഹാന് ഭീഷണിയുണ്ടായിരുന്നതായും പറയുന്നു 
Reactions

Post a Comment

0 Comments