കാഞ്ഞങ്ങാട്: രാഹുൽ ഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്ര 'ചരിത്ര സംഭവമാക്കാനും അതിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തിൽ വിവിധ തരത്തിലുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്ന പതിനൊന്നാം തിയ്യതി രാവിലെ എല്ലാ ബൂത്ത് കളിലും പതാക ഉയർത്താനും വൈകുന്നേരങ്ങളിൽ വീടുകളിൽ ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും തീരുമാനിച്ചു.
വൈകുന്നേരം 6 മണിക്ക് മാന്തോപ്പ് മൈതാനിയിൽ ദീപം തെളിയിക്കാനും തീരുമാനിച്ചു.
കാഞ്ഞങ്ങാട് ചേർന്ന മണ്ഡലം പബ്ലിസിറ്റിയുടേയും മീഡിയാ കമ്മിറ്റിയുടെ യും യോഗത്തിൽ കെ.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി അസിനാർ ഉദ്ഘാടനം ചെയ്തു.
0 Comments