കാഞ്ഞങ്ങാട്: വീട്റെയിഡ് ചെയ്തു മയക്കുമരുന്ന് പിടികൂടി. രണ്ട് പേർ പിടിയിൽ. അജാനൂർ ഇട്ടമ്മലിൽ വീട് റെയിഡ് ചെയ്താണ് ഒരു ഗ്രാമിലേറെ എംഡി എം എ പിടികൂടിയത്.തലശ്ശേരി വടക്കുംപാട് സ്വദേശി മുഹമ്മദ് നിഹാൽ 29, ബേക്കൽ ഇല്യാസ് നഗർസ്വദേ
ശി മുഹ്സിൻ 23 എന്നിവരാണ് അറസ്റ്റിലായത്.വീട്ടുടമസ്ഥൻ്റെ മകനായ അൽത്താഫ് ഓടി രക്ഷപ്പെട്ടു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചക്ക് പോലിസ് റെയിഡ് നടത്തുകയായിരുന്നു. മറ്റ് നാട്ടുകാരായ നിഹാലും മുഹ്സിനും ആഴ്ചകളായി ഇട്ടമ്മലിലെ വീട്ടിൽ താമസിച്ച് മയക്കുമരുന്ന് ഇടപാട് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കാൻ കരുതിയ ഉപകരണങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തി. രക്ഷപ്പെട്ട അൽത്താഫി നെതിരെ കേസെടുത്തു
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന" ക്ളീൻ കാസറഗോഡ് പദ്ധതിയുടെ ഭാഗമായി ന്നു പരിശോധന.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ്. ബാലകൃഷ്ണൻ നായർ,
ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ ഷൈൻ കെ.പി , ഹൊസ്ദുർഗ് എസ് ഐ രാജീവൻ കെ എന്നിവരുടെ നേതൃത്വത്തിൽ ഇട്ടമ്മൽ സ്വെദ്ദേശി താമസിച്ചു വരുന്ന ഇട്ടമ്മലിൽ ഉള്ള വീട് പരിശോധിച്ചതിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
.ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലീന , രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്,നികേഷ് എന്നിവരും പോലീസ് സങ്കത്തിലുണ്ടായിരുന്നു വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് മാരക മയക്കുമരുന്നുകൾ വിതരണം നടത്തുന്നവർക്കെതിരെ സംസ്ഥാന പോലീസും ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.
0 Comments