കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ ഒറ്റ ദിവസം കുടുങ്ങിയത് 1370 പേർ.
ജില്ലയില്‍ വാഹന പരിശോധന ഊര്‍ജിതമാക്കുന്നതിന് മുന്നോടിയായി
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനൻ്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ
10 നു നടന്ന പരിശോധനയിലാണ് നിയമം ലംഘിച്ചോടിയ ഇത്രയേറെ വാഹനങ്ങൾ ഒറ്റയടിക്ക് പിടിയിലായത്.
ഡി വൈ എസ് പി മാരായ പി.ബാലകൃഷ്ണൻ നായർ,
സി കെ സുനില്‍കുമാര്‍, വി.വി. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ മുഴുവൻ
പോലീസ് സ്റ്റേഷന്‍ പരിധിയിലും വാഹന പരിശോധന നടന്നത്. കാസറഗോഡ് സബ് ഡിവിഷനില്‍ 554 പിഴ
കേസുകളും ബേക്കല്‍ സബ് ഡിവിഷനില്‍ 430 കേസുകളും ഹൊസ്ദുര്‍ഗ് സബ് ഡിവിഷനില്‍ 386 പിഴകേ
സുകളും റജിസ്ട്രർ ചെയ്ത് നടപടികള്‍ സ്വീകരിച്ചു . ജില്ലയെ പൂര്‍ണമായും ലഹരി മുക്തമാക്കാന്‍ ഉദ്ദേശിച്ച് കൂടിയായിരുന്നു വ്യാപക വാഹന പരിശോധന നടന്നത്.വാഹന പരിശോധന മിക്ക ദിവസങ്ങളിലും നടന്നു വരുന്നുണ്ട്. ഒറ്റ ദിവസം വ്യാപക പരിശോധന നടക്കുന്നതും ഒറ്റയടിക്ക് ഇത്രയേറെ കേസുകൾ കണ്ടെത്തിയത് ആദ്യമാണ്
വരും ദിവസങ്ങളിലും വാഹന പരിശോധന ഊര്ജിതമാക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന. മദ്യ ലഹരിയിൽ വാഹനമോടിക്കുന്നവരുടെ എണ്ണം വലിയ രീതിയിൽ വർദ്ധിച്ചതായി വാഹന പരിശോധനയിലൂടെ വ്യക്തമാകുന്നുണ്ട്.പോലീസ് കൈകാണിച്ചാലും നിർത്താതെ വാഹനം ഓടിച്ച് പോകുന്നതും നിത്യസംഭവമായി.അപകട സാധ്യത മനസ്സിലാക്കി പോലീസ് പിന്തുടരുന്നത് കുറഞ്ഞ സാഹചര്യം മുതലെടുത്താണ് പലരും നിർത്താതെ ഓടിച്ച് പോകുന്നത്.പോലീസ് വാഹനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ഇത്തരം വാഹനങ്ങളെ കണ്ടു കെട്ടി പോലീസ് നടപടി സ്വീകരിക്കുന്നു
0 Comments