കാഞ്ഞങ്ങാട്: വേലേശ്വരം നമ്പ്യാര ടുക്കത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ഗണേഷനെ കണ്ടെത്താൻ കർണാടകയിലും കേരള പോലിസ്
ലുക്ക് ഔട്ട് നോട്ടീസ്
ഇറക്കി . പ്രതിയെ
തേടി പോലീസ് കർണാടക. തമിഴ്നാട് കേന്ദ്രികരിച്ച് വ്യാപക അന്വേഷണം നടത്തി.അമ്പലത്തറ ഇൻസ്പെക്ടർ ടി.മുകുന്ദൻ്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച അന്വേഷണ സംഘം വീണ്ടും ബംഗ്ളുരുവിലെത്തി നാല് ദിവസം തിരച്ചിൽ നടത്തി.കർണാടകയിലെ ഉയർന്ന പോലിസുദ്യോഗസ്ഥരെ സമീപിച്ച അന്വേഷണ സംഘം പ്രതിയെ കണ്ടെത്താൻ കർണാടക പോലീസിൻ്റെ സഹായം തേടി.പിന്നാലെയാണ് കർണാടയിൽ കന്നട ഭാഷയിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
ലുക്ക് ഔട്ട് നോട്ടീസ് പ്രധാന കേന്ദ്രങ്ങളിൽ പതിച്ചു. റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻ്റുകളിലുൾപ്പെടെ പതിച്ചു.പ്രതിയെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബംഗ്ളുരു സ്വദേശിയായതിനാൽ ഗണേഷൻ നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ഉണ്ടാകുമെന്നാണ് പോലിസ് നിഗമനം.
സുശീല ഗോപാലൻസ് മാരക ക്ലബ്ബിനടുത്ത് താമസിക്കുന്ന
നീലകണ്ഠനെ 37 കൊലപ്പെടുത്തിയ ഗണേഷൻ ഒരു മാസത്തിലേറെയായി ഒളിവിലാണ്.നേരത്തെ മൈസുരുവിൽ പ്രതിയുടെ രൂപസാദൃശ്യമുള്ള സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. മൈസുരു കേന്ദ്രീകരിച്ച് നടന്ന അന്വേഷണവും വിഫലമായി. ഭാര്യാ സഹോദരനായ നീലകണ്ഠനെ
കഴുത്തിന് വെട്ടി കൊന്നായിരുന്നു ഗണേഷൻ സ്ഥലം വിട്ടത്. കഴുത്തിനേറ്റ ആഴത്തിലുള്ള മൂന്ന് മുറിവുകളാണ് മരണത്തിന് കാരണമെന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു
അന്വേഷണ സംഘം പ്രതിയെ തേടി തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി.ഗണേഷൻ്റെ സഹോദരിയും കുടുംബവും ചെന്നൈക്കടുത്ത് താമസിക്കുന്നുണ്ട്. പോലിസ് ഇവിടെയുമെത്തി. കൊലപാതകം നടക്കുന്നതിന് ഒരു മാസം മുൻപ് വീട്ടിലെത്തിയിരുന്നതായി സഹോദരി പറഞ്ഞു. എന്നാൽ കൊലപാതകം നടന്നതിന് ശേഷം ഗണേഷൻ വീട്ടിൽ വന്നിട്ടില്ലെന്ന് സഹോദരി പോലിസി നോട് പറഞ്ഞു.
പടം :പ്രതി ഗണേഷൻ
0 Comments