കാഞ്ഞങ്ങാട്: അജാനൂരിലെ പ്രാദേശിക മുസ്ലിം ലിഗ് നേതാവ് ഹമീദ് ചേരക്കാടത്തിൻ്റെ വീടിന് നേരെയുണ്ടായ കല്ലേറിൽ അതിഞ്ഞാലിലെ അഞ്ച് എസ് ഡി പി ഐ പ്രവർത്തകരെ സംശയിക്കുന്നതായി പോലീസ് എഫ് ഐ ആർ.ഹമീദിൻ്റെ പരാതിയിൽ അജ്മൽ, നവാസ്, ഇബ്രാഹീം, സലാഹുദ്ദീൻ, അനാസ് എന്നിവരെ സംശയിക്കുന്നതായാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച രാത്രി ഒൻപതര മണിയോടെയാണ് കല്ലേറ് നടന്നത്. അതിഞ്ഞാൽ അംഗൺവാടിക്ക് പിറകിലുള്ള ഇടവഴി ആരംഭിക്കുന്ന ഹമീദിൻ്റെ വീട്ട് വളപ്പിൽ അതിക്രമിച്ചു കയറി കല്ലെറിഞ്ഞെന്നാണ് കേസ്.
0 Comments