കാഞ്ഞങ്ങാട്:പുഴയിൽ ഒഴുക്കിൽപ്പെട്ട്
മുങ്ങി മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കരിച്ചേരി പുഴയിൽ
കുളിക്കാനിറങ്ങി മുങ്ങി മരിച്ച കൊല്ലം സ്വദേശി വിജിത്തിൻ്റെ 23യും
തിരുവനന്തപുരം സ്വദേശി രഞ്ജുവിൻ്റെ 24 യും മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ട് പോയത്.
ചെന്നൈയിലെ കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന ഇവർ കരിച്ചേരിയിലെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതാണ്. ഫയർഫോഴ്സും
മേല്പറമ്പ ഇൻസ്പെക്ടർ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആദ്യം വിജിത്തിൻ്റെ മൃതദേഹം കിട്ടി. മണിക്കൂറുകൾക്ക് ശേഷം രഞ്ജുവിൻ്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.അപകടം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ
മേല്പറമ്പ സി ഐ ടി ഉത്തംദാസിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം
പുഴയുടെ തുരുത്തിൽ അകപ്പെട്ട കൂടെ ഉണ്ടായിരുന്നവരിൽ രണ്ട് പേരെ നാട്ടുകാരുടെ സഹായത്തോടെ തോണിയിൽ കരക്കെത്തിച്ചിരുന്നു.
രക്ഷാ പ്രവർത്തനത്തിൽ
എസ് ഐ മാരായ വിജയൻ, ഗംഗാധരൻ, ശരത്, ശശിധരൻ പിള്ള
ഫയർഫോഴ്സ് ഓഫീസർ മനോഹരൻ എന്നിവരോടൊപ്പം
നാട്ടുകാരായ ബഷീർ കുബൂസ്,
മുനീർ , ഇബ്രാഹിം,
മുനീർ മൊട്ട ,
0 Comments