Ticker

6/recent/ticker-posts

പുല്ലൂർ പൊള്ളക്കടയിൽ വ്യാപാരിയിൽ നിന്നും രാത്രി തട്ടിയെടുത്ത ബാഗ് കടയിൽ തിരിച്ചെത്തിച്ച് മോഷ്ടാക്കൾ

കാഞ്ഞങ്ങാട്: പുല്ലർ പൊള്ളക്കടയിൽ രാത്രി  വ്യാപാരിയിൽ നിന്നും തട്ടിയെടുത്ത
 പണമടങ്ങിയ ബാഗ് കടയിൽ തിരിച്ചെത്തിച്ച് മോഷ്ടാക്കൾ. ഇന്നലെ രാത്രിയാണ് ബാഗ്
തട്ടിയെടുത്ത് രണ്ടംഗ സംഘം കടനുകളഞ്ഞത്. പൊള്ളക്കടയിൽ
 അനാദി കട നടത്തുന്ന ഗോവിന്ദൻ്റെ പണമടങ്ങിയ ബാഗാണ് രണ്ടംഗ സംഘം തട്ടിയെടുത്തത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ബാഗ് കടയുടെ വരാന്തയിൽ കാണുന്നത്.  ബാഗിലുണ്ടായിരുന പണം സംഘം കൈക്കലാക്കിയാണ് ബാഗ് തിരിച്ചെത്തിയത്.ബാഗിലുണ്ടായിരുന്ന രേഖകൾ അതേപടിയുണ്ട്. 
രാത്രി 10.. 30 മണിയോടെ
 കടയടച്ചു പോകാൻ തുടങ്ങിയ സമയം ഒരാൾ പഴം വാങ്ങാനെത്തി. ഗോവിന്ദൻ പൂട്ടിയ കട വീണ്ടും  തുറന്നു പഴമെടുക്കുന്ന സമയം വന്ന ആൾ
 പഴം വാങ്ങാതെ ഓടുന്നതും റോഡിൽ നിർത്തിയ മറ്റൊരാളുടെ മോട്ടോർ ബൈക്കിൽ കയറി പോകുന്നതും ഗോവിന്ദൻ കണ്ടു .വീണ്ടും
 കടയടച്ചു  ഗോവിന്ദൻ പോകാൻ നോക്കുമ്പോഴാണ് പുറത്ത് വെച്ച ബാറ് മോഷ്ടിച്ച് കടന്നു കളഞ്ഞതാണെന്നറിയുന്നത് '
.5000രൂപ യോളം നഷ്ടപ്പെട്ടു അമ്പലത്തറ.പോലീസ് വ്യാപക അന്വേഷണമാരംഭിച്ചു

Reactions

Post a Comment

0 Comments