Ticker

6/recent/ticker-posts

ഗ്രാമീണ മേഖലകളിലെ തൊഴിലാളികൾ ആർജ്ജിച്ച കഴിവ് അംഗീകരിക്കാൻ തയ്യാറാകണം ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞികൃഷ്ണൻ

നീലേശ്വരം:ഗ്രാമീണ മേഖലയിൽ വിദഗ്ദ തൊഴിലാളികൾ  പൈതൃകമായി  ആർജിച്ച കഴിവുകൾ പഠിക്കാനും അവ അംഗീകരിക്കാനും ഉയർന്ന സാക്ഷരത സമൂഹം തയ്യാറാവണമെന്ന് കേരള ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.കാൻഫെഡ് കാസർകോട് ജില്ലാ സമ്മേളനം നീലേശ്വരത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ തലമുറയിലെ അക്ഷരാഭ്യാസമില്ലാത്തവരാണ് അത്ഭുതങ്ങളായ ശില്പങ്ങളും ഗോപുരങ്ങളും ക്ഷേത്രങ്ങളും നിർമ്മിച്ചത്. നമ്മുടെ ഗ്രാമത്തിലുള്ള വിദഗ്ദരായ തൊഴിലാളികളുടെ അറിവ് അവരിൽ നിന്നും പഠിക്കാനും അവരെ അംഗീകരിക്കാനും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കാൻഫെഡ് ജില്ലാ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു.നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത സുവനീർ പ്രകാശനം ചെയ്തു. കാൻ ഫെഡ് സംസ്ഥാന ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ ലഹരിവിരുദ്ധ പ്രഖ്യാപനം നടത്തി. കെ.പി.കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി.കെ.ചന്ദ്രശേഖരൻ പി.എൻ.പണിക്കർ അനുസ്മരണം നടത്തി.കെ.വി.രാഘവൻ, ഉദയമംഗലം സുകുമാരൻ, രവീന്ദ്രൻ കൊടക്കാട്, രാഘവൻ മാണിയാട്ട്, സി.സുകുമാരൻ എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം ഡോ.ബി.എസ്.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ.കെ.പി.ജയരാജൻ അധ്യക്ഷനായി.എൻ.കെ.ബാബുരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കാവുങ്കൽ നാരായണൻ, ടി.വി. മാധവൻ മാസ്റ്റർ, വി.വി.കൃഷ്ണൻ, കെ.വി.കൃഷ്ണൻ, എം.പി.കുമാരൻ, സി.നാരായണൻ, ആയിഷ മുഹമ്മദ്.വിപിൻ ചക്രപാണി, പി.പി.ചന്ദ്രശേഖരൻ, എന്നിവർ സംസാരിച്ചു. സമ്മേളനം ജില്ലയിലെ 4 താലൂക്ക് കമ്മറ്റികൾക്ക് രൂപം നൽകി. കാൻ ഫെഡിൻ്റെ നേതൃത്വത്തിൽ നൂറ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്താൻ തീരുമാനിച്ചു
Reactions

Post a Comment

0 Comments