കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് തീരദേശ ത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിനെതിരെ പ്രതികരിച്ചതിന് യുവാവിനെ തല്ലിച്ചതച്ച് പരിക്കേൽപ്പിച്ചതായി പരാതി.കാഞ്ഞങ്ങാട് കടപ്പുറത്തെ അബ്ദുൾ ജലീലിന് 34 നേരെയാണ്
ആവിയിൽ വെച്ച് ആക്രമണമുണ്ടായത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജലീലിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.
ബാവാ നഗറിലെ റാസിക്ക് , സക്കീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
മയക്ക് മരുന്ന് ലോബികളെ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനും ബോധവൽക്കരണ മടക്കമുള്ള ശക്തമായ നിലപാടുകളും യോദ്ധാവ് പോലുള്ള ശക്തമായ നിയമനടപടികളും നടന്ന് വരവെയാണ ലഹരിക്കെതിരെ പ്രതികരിച്ചതിന് ആക്രമിക്കപ്പെട്ടതെന്ന് ജലീൽ പറഞ്ഞു.ഗൾഫിൽ നിന്നും
അവധിക്ക് നാട്ടിലെത്തിയ താണ് ജലീൽ
0 Comments