കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രിയോടുള്ള അനാസ്ഥക്കെതിരെ മുസ്ലീം ലീഗ് കാഞ്ഞങ്ങാട് എം എൽ എ യുടെ ഓഫീസിലേക്ക് ഇന്ന് രാവിലെ നടത്തിയ
മാർച്ച് പോലീസ് തടഞ്ഞു.ടി ബി റോഡിലുള്ള എം എൽ എ ഇ ചന്ദ്രശേഖരൻ്റെ ഓഫിസിലേക്കുള്ള മാർച്ച് പുതിയ കോട്ടയിൽ നിന്നുമാരംഭിച്ചു.
എം എൽ എ ഓഫിസിൻ്റെെെ അൽപ്പ മകലെ ബാരിക്കേഡ് തീർത്താണ് മാർച്ച് പോലിസ് തടഞ്ഞത്.പ്രകടനമെത്തിയ ഉടനെ ലീഗ് പ്രവർത്തകർ നേരിയ രീതിയിൽ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചു.പോലീസ് ഇത് ചെറുത്തു.മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
ഭരണ നേട്ടം വിളംബരം ചെയ്യാൻ നിയമ സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടി ഘോഷിച്ചുദ്ഘാടനം ചെയ്ത ഹൊസ്ദുർഗിലെ അമ്മയും കുഞ്ഞും ആശുപത്രി ഇതുവരെ തുറന്നു പ്രവർത്തിപ്പിക്കാനാവാത്തത് എൽ എ യുടെ കഴിവുകേട് മൂലമാണെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.നിരവധി നേതാക്കൾ മാർച്ചിനെത്തി
0 Comments