Ticker

6/recent/ticker-posts

അധ്യാപിക ജീവനൊടുക്കിയ കേസിൽ ഭർത്താവിന് 9 വർഷവും ഭർതൃമാതാവിന് 7 വർഷവും കഠിന തടവ്

കാഞ്ഞങ്ങാട്: കായികാധ്യാപികയുടെ മരണത്തിൽ ഭർത്താവും ,ഭർതൃമാതാവും കഠിന ശിക്ഷ.
ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്‌ണ 38,  മാതാവ് ശ്രീലത 59 എന്നിവരെയാണ് ശിക്ഷിച്ചത്. രാകേഷ് കൃഷ്ണനെ 9 വർഷം കഠിന തടവിനും ശ്രീലതയെ 7 വർഷം കഠിന തടവിനു മാണ് ശിക്ഷിച്ചത്. ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയടക്കണം.
മുന്നാട് ചേരിപ്പാടിയിലെ പ്രീതി
2017 ആഗസ്റ്റ് 18 ന്
 വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വീട്ടിലെ ഹാളിലെ സ്റ്റെയർകേസിൽ ചൂരിദാർ ഷാളിൽ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്ത സംഭവത്തിലാണ്
ശിക്ഷ. ഭർത്താവും ഒന്നാം പ്രതിയും  ഭർതൃമാതാവുമായ ശ്രീലത മൂന്നാം പ്രതിയുമാണ്. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ്  സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ആണ് കുറ്റക്കാരെന്ന് കണ്ടെത്തി
ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയും ഭർതൃപിതാവുമായ ടി.കെ. രമേശൻ വിചാരണക്കിടെ മരിച്ചു. പ്രീതി  ഭർത്താവിൻ്റെയും ,കുടുംബത്തിൻ്റെയും ശാരീരികവും ,മാനസികവുമായ പീഡനം മൂലം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ബേഡകം 
പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത്  ബേഡകം എസ് ഐ ആയിരുന്ന കെ.ദാമോധരനും ,തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർകോട് ഡി.വൈ. എസ്പി യായിരുന്ന എം.വി. സുകുമാരനായിരുന്നു ,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ഇ .ലോഹിതാക്ഷനും ,അഡ്വ: ആതിര ബാലനും ഹാജരായിരുന്നു.
Reactions

Post a Comment

0 Comments