Ticker

6/recent/ticker-posts

ഖത്തറിൽ കടക്ക് മുന്നിൽ കുഴഞ്ഞുവീണ യുവാവിന്റെ ജീവൻ രക്ഷിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ്

കാഞ്ഞങ്ങാട് :ഖത്തറിൽ കടക്ക് മുന്നിൽ കുഴഞ്ഞുവീണ യുവാവിന്റെ ജീവൻ രക്ഷിച്ച് കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശിയായ യുവാവ്. അതിഞ്ഞാലിലെ ശിഹാബ് ബടക്കൻ ആണ് യുവാവിന് തുണയായത്. കഴിഞ്ഞ ദിവസം കടക്ക് മുന്നിൽ ഒരു യുവാവ് പെട്ടന്ന് ബോധം കെട്ട് പിറകിലോട്ട് മറിഞ്ഞ് വീഴുകയായിരുന്നു. ആളുകൾ ഓടിയെങ്കിലും എന്ത് ചെയ്യണമെന്ന് അറിയാതെ ആളുകൾ പകച്ചു. സ്ഥലത്തുണ്ടായിരുന്ന ശിഹാബ് ബോധം കെട്ട് കിടന്ന യുവാവിന്റെ നെഞ്ചിൽ കൈവിരൽ അമർത്തുകയും കൃത്രിമ ശ്വാസം നൽകുകയും ചെയ്തു. ഇതോടെയുവാവിന് ജീവൻ തിരിച്ചു കിട്ടി. യുവാവ് കുഴഞ്ഞുവീഴുന്നതും ശിഹാബ് പ്രാഥമിക ശുശ്രൂഷ നൽകുന്നതിൻ്റെയും സി.സി.ടി.വി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി.
Reactions

Post a Comment

0 Comments