Ticker

6/recent/ticker-posts

ഫ്രൂട്സ് കച്ചവടക്കാർ തമ്മിൽ സംഘർഷം 5 പേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ഫൂട് സ്കച്ചവടക്കാർ തമ്മിലുണ്ടായ സംഘർത്തിൽ അഞ്ച് പേർക്ക് പരിക്ക്. 11 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. കുശാൽ നഗർ ഘടിക്കാലിലെ മുഹമ്മദ് സജീറിൻ്റെ പരാതിയിൽ സിനാൻ , അബ്ദുൾ സലാം, തൗഫീഖ് കണ്ടാലറിയാവുന്ന 4 പേർക്കെതിരെ കേസെടുത്തു. വിനായക ജംഗ്ഷനിൽ ഫ്രൂട്സ് കച്ചവട സ്ഥലത്ത് വെച്ച് ആൾട്ടോ കാറിലെത്തിയ സംഘം ആക്രമിച്ചതായാണ് പരാതി. തടയാൻ ശ്രമിച്ച സാജിദ്, ഷാനിദ് എന്നിവരെയും ആക്രമിച്ചു. പ്രതികളിൽ ഒരാളുടെ ഫ്രൂട്സ് കടയിൽ എക്സൈസ് റെയിഡ് നടത്തിയതിനാൽ ഇവിടെ ഇനി കച്ചവടം നടത്താൻ പാടില്ലെന്ന് പരാതിക്കാരൻ്റെ പിതാവ് പറഞ്ഞ വിരോധമാണ് അക്രമി ത്തിന് കാരണമെന്ന് പറയുന്നു. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ സിനാൻ 19,ഹോസ്ദുർഗ് കടപ്പുറത്തെ അബ്ദുൾ സലാം 30 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ ഷാനി, സജാദ്, സജീർ , ഷാറൂഖ് എന്നിവർക്കെതിരെയും കേസെടുത്തു. കടം വാങ്ങി r പണം തിരിച്ച് കൊടുക്കാത്ത വിരോധത്തിന് മർദ്ദിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments