കാഞ്ഞങ്ങാട് :
ഡോക്ടറുടെ വീടിന് നേരെ അക്രമം നടത്തി ജനാല ചില്ലും രണ്ട് കാറുകളുടെ ഗ്ലാസുകളും തകർത്തു. മാവുങ്കാൽ ഉദയം കുന്നിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ സർജൻ എൻ. വി. അഭിജിത്ത് ദാസിൻ്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. പുലർച്ചെ ഒരുമണിക്കും 3 മണിക്കും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന ഹോണ്ട സിറ്റി കാറിൻ്റെയും ആൾട്ടോ കാറിൻ്റെയും മുൻ വശംഗ്ലാസുകളും ജനാല ചില്ലും കല്ലുകൊണ്ട് കുത്തി പൊട്ടിച്ച നിലയിലാണ്. സംഭവത്തിന് പിന്നിൽ ആരെന്ന് അറിയില്ലെന്ന് ഡോ. അഭിജിത്ത് ദാസ് ഉത്തര മലബാറിനോട് പ്രതികരിച്ചു. 4മാസം മുൻപ് മാത്രമാണ് ഇവിടെ വാടക വീട്ടിലേക്ക് താമസം വന്നത്. ഹോസ്ദുർഗ് പൊലീസ് ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments