കാഞ്ഞങ്ങാട്: അപൂർവ്വ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന മോനാച്ചയിലെ അശോകൻ മഞ്ജുഷ ദമ്പധികളുടെ മകൻ 21 വയസ്സുകാരനായ അജയ് നാഥിന്റെ ചികിത്സയിക്കായി ജനകീയ പങ്കാളിത്തത്തിൽ ചികിത്സസഹായ കമ്മിറ്റി രൂപീകരിച്ചു. നാട്ടിലെ ജനകീയ കാര്യങ്ങളിൽ സജീവമായി ഇടപെടുന്ന വിദ്യാർത്ഥി ആയ അജയ് നാഥിന് ലിവറിനും ചെറുകുടലിനും ഉണ്ടായ തകാരാർ കാരണം രക്തം കട്ടപ്പിടിക്കുന്ന സ്ഥിതിയാണുള്ളത്. മംഗലാപുരം കെ എം സി ഹോസ്പിറ്റലിൽ ഇതിനകം രണ്ട് ശാസ്ത്ര ക്രിയ നടത്തുകയും 20 ലക്ഷത്തോളം രൂപ ചെലവാകുകയും ചെയ്തു. തുടർച്ചികിത്സയിക്കായി 22 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ഡോക്ടർ മാർ നിർദ്ദേശിച്ചിരിക്കുകയാണ്. കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറത്താണ് ചികിത്സ ചെലവ് ഇതിന്റെ അടിസ്ഥാനത്തിൽ ജനകീയ കമ്മിറ്റി രൂപികരിച്ചു പ്രവർത്തിക്കുന്നതിന് കഴിഞ്ഞ ദിവസം മോനാച്ചയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത ഉദ്ഘാടനം ചെയിതു. ടി .വി . മുരളീധരൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലാർ പള്ളികൈ രാധാകൃഷ്ണൻ, കെ. വി. സരസ്വതി, പി. വി മോഹനൻ, കെ. മായകുമാരി, പൊതുപ്രവർത്തകരായപ്രിയേഷ് കാഞ്ഞങ്ങാട്, അനിൽ വാഴുന്നറോടി, സി. കെ. വത്സലൻ, പ്രഭാകരൻ വാഴുന്നറോടി, പ്രദേശത്തെ ക്ലബ്ബ് പ്രവർത്തകർ, ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ, പുരുഷ സഹായ സംഗങ്ങൾ, കുടുംബശ്രീ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു. എത്രയും പെട്ടന്ന് ഫണ്ട് സ്വരൂപിച്ചു ചികിത്സ നടത്തി അജയ് നാഥിനെ ജീവത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചടങ്ങിൽ ആദ്യ ഫണ്ട് പ്രവാസി പുരുഷ സംഘ മോനാച്ച, ഐശ്വര്യ കുടുംബശ്രീ,എന്നിവർ സുജാത ടീച്ചർക് കൈമാറി ഭാരവാഹികൾ: കെ. വി. സുജാത (ചെയർമാൻ) പള്ളിക്കൈ രാധാകൃഷ്ണൻ( കൺവീനർ) കെ. പ്രഭാകരൻ വാഴുന്നറോടി ( ട്രഷറർ).
0 Comments