മോട്ടോർ ബൈക്ക് മറിഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർക്ക് സാരമായി പരിക്കേറ്റു. ഉപ്പിലിക്കൈ ചേടി റോഡിലെ രാജേഷ് ബാബുവിനാ 47 ണ്പപരിക്കേറ്റത്. ഗുരുവനം ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിനടുത്താണ് അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് അപകടം. കുന്നിൻ മുകളിൽ നിന്നും വന്നപന്നികൾ കൂട്ടത്തോടെ ബൈക്കിന് മുന്നിലൂടെ ഓടുകയായിരുന്നു. വാഹനത്തിൽ നിന്നും തെറിച്ചു വീണ് തലക്കാണ് പരിക്കേറ്റത്. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments