Ticker

6/recent/ticker-posts

പുത്തൻ ബൈക്കിൽ ലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട് : റജിസ്ട്രേഷനാവാത്ത മോട്ടോർ ബൈക്കിൽ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കോട്ടിക്കുളം കനിയം പാടിയിലെ മുഹമ്മദ് ഷാഫിയുടെ മകൻ ഷഹബാസി 22നാണ് പരിക്കേറ്റത്. കോട്ടിക്കുളത്ത് സംസ്ഥാന പാതയിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന
ബൈക്കിൽ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണാണ് പരിക്ക്. ലോറി ഡ്രൈവറുടെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments