ചിറ്റാരിക്കാൽ : യുവാവിന് നേരെ ആസിഡ് ആക്രമണം. മൗക്കോട് കക്കോടിലെ സുനിൽ ജോസഫിന് 45 നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. അതീവ ഗുരുതര നിലയിൽ യുവാവിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനും മുഖത്തും ശരീരത്തിൻ്റെ മുൻഭാഗത്തും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റു. മൗക്കോട് കാക്കോടിലെ മണിക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. എസ്. ഐ അരുണൻ്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇന്നലെ രാത്രി 9 മണിയോടെ കക്കോട് വച്ചാണ് സംഭവം. സുനിൽ ജോസഫിന്
പ്രതിയുടെ ബന്ധുവായ
യുവതിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ആസിഡാ ക്രമണം. ഇൻഷൂറൻസ് ഏജൻ്റാണ് സുനിൽ
ജോസഫ്. വധശ്രമത്തിനാണ് കേസ്. മജിസ്ട്രേറ്റ് മംഗലാപുരം ആശുപത്രിയിലെത്തി പരിക്കേറ്റ യുവാവിൽ നിന്നും മൊഴിയെടുത്തു.
കാസർകോട് മജിസ്ട്രേറ്റ് ആണ്
മൊഴിയെടുത്തത്. ഇൻസ്പെക്ടർ രാജീവൻ വലിയ പൊയിലും മംഗലാപുരത്തെത്തി.
0 Comments