Ticker

6/recent/ticker-posts

കാർ ബസിന് കുറുകെയിട്ട് ജീവനക്കാരെ ആക്രമിച്ചു മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : സ്വകാര്യ ബസിന് കുറുകെ കാറിട്ട് ജീവനക്കാരെ ആക്രമിച്ചതായി പരാതി. മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. നീലേശ്വരത്ത് നിന്നും കല്ലൂരാവി റൂട്ടിൽ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ഡമാസ് ബസ് ജീവനക്കാരെ മുറിയനാവിയിൽ വെച്ച് കാറിലും പിക്കപ്പിലും വന്ന മൂന്ന് പേർ മർദ്ദിച്ചതായാണ് പരാതി. ഇന്ന് രാവിലെയാണ് സംഭവം. ബസ് കണ്ടക്ടർ മടിക്കൈ ചാളക്കടവിലെ കെ.വിനോദ് 44,ഡ്രൈവർ അഖിൽ 40 എന്നിവർക്കാണ് മർദ്ദനമേറ്റത്. കോളറിൽ പിടിച്ച് മുഖത്തും നെഞ്ചത്തും അടിച്ചതായാണ് പരാതി. കാറിനെ കണ്ട ശേഷവും ബസ് മുന്നോട്ടെടുത്തതാണ് പ്രകോപന കാരണമെന്ന് പറയുന്നു. ഡ്രൈവറെ മർദ്ദിക്കുന്നത് തടഞ്ഞപ്പോഴാണ് കണ്ടക്ടറെയും മർദ്ദിച്ചത്. ഇതേ തുടർന്ന് ബസ് ഇവിടെ നിർത്തിയിട്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കണ്ടാലറിയുന്നവർക്കെതിരെയാണ് കണ്ടക്ടറുടെ പരാതിയിൽ കേസെടുത്തത്.

Reactions

Post a Comment

0 Comments