നീലേശ്വരം :പൊയിനാച്ചിയിൽ കഞ്ചാവുമായി ബങ്കളം സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. തെക്കൻ ബങ്കളത്തെ എം.വി.രഞ്ജിത്തിനെയാണ് 38 മേൽപ്പറമ്പ പൊലീസ് പിടികൂടിയത്. 850 ഗ്രാം കഞ്ചാവ് പിടികൂടി. പൊയിനാച്ചി ദേശീയ പാതക്ക് സമീപം ഫ്ളാഷ് സർവീസ് സ്റ്റേഷന് മുൻവശത്ത് നിന്നുമാണ് പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. വിൽപ്പനക്ക് സൂക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
0 Comments