Ticker

6/recent/ticker-posts

യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, കൊലപാതകത്തിന് ശേഷം പ്രതി അമ്പലത്തറ പൊലീസിൽ നേരിട്ടെത്തി കീഴടങ്ങി

കാഞ്ഞങ്ങാട് : ഭർത്താവ് ഭാര്യയെ
കൊലപ്പെടുത്തി
  അമ്പലത്തറ 
പൊലീസ് സ്റ്റേഷൻ പരിധിയിലെ  ഇരിയ കണ്ണോത്ത് 
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം 
ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചും ചുമരിൽ ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
കണ്ണോത്ത് അയ്യപ്പ ഭജന മഠത്തിന്  സമീപം താമസിക്കുന്ന ബീന 40ആണ് മരിച്ചത്. 
ഇന്ന് രാവിലെയാണ് ബീനയെ രക്തത്തിൽ കുളിച്ച് മരിച്ചു നിലയിൽ കണ്ടെത്തിയത്. 
ഭർത്താവ് ദാമോദരൻ  അമ്പലത്തറ 
പൊലീസിൽ കീഴടങ്ങി.
കൊലപാതകം നടത്തിയതിനുശേഷം വിവരം ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു 
ഇവർക്ക് 21 വയസ്സുള്ള മകനുണ്ട്.
ഡൽഹിയിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു .
സംഭവ സമയത്ത് മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല .
ദാമ്പത്യ പ്രശ്നത്തെ തുടർന്നാണ് കൊലപാതകം എന്ന് 
അമ്പലത്തറ പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments