കോടതി തള്ളി.കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് പി പി ദിവ്യ
നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് തലശേരി
കോടതി ഇന്ന് തള്ളിയത്. ദിവ്യ ഇന്നല
ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യകോടതിയെ സമീപിക്കുകയായിരുന്നു. അതിനിടെ ദിവ്യ ഇന്ന് ഉച്ചയോടെ കീഴടങ്ങി.
0 Comments