Ticker

6/recent/ticker-posts

അതിഞ്ഞാലിൽ ഒഴിവായത് വൻ ദുരന്തം കുഞ്ഞ് മക്കളുടെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം നീ നല്ല ഡ്രൈവറ് മോനെന്ന് യാത്രക്കാർ

കാഞ്ഞങ്ങാട് : പിഞ്ച് കുഞ്ഞുങ്ങൾ ഉൾപെടെ നിരവധിയാത്രക്കാരുണ്ടായിരുന്ന
ഓട്ടോയിൽ സ്വകാര്യ ബസ് ഇടിച്ച്
 അതിഞ്ഞാലിൽ ഇന്നലെ ഉച്ചക്ക് സംഭവിക്കുമായിരുന്ന വൻ അപകടം ഒഴിവായത് ബസ് ഡ്രൈവറുടെ മനോധൈര്യം കൊണ്ട് മാത്രം. പയ്യന്നൂരിൽ നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന ഇദിഗ ബസ് അതിഞ്ഞാൽ ടൗൺകഴിഞ്ഞ് മുന്നോട്ട് സഞ്ചരിക്കവെ പെട്ടന്ന് ഓട്ടോറിക്ഷ പടിഞ്ഞാറ് ഭാഗത്ത് നിന്നും ബസിന് മുന്നിലേക്ക് വെട്ടിച്ച് കയറുകയായിരുന്നു. മുന്നിൽ പെട്ട ഓട്ടോയിലിടിക്കാതിരിക്കാൻ ബസ് ഡ്രൈവർ ഹരിലാൽ ബസ് പെട്ടന്ന്  കിഴക്ക് ഭാഗത്തേക്ക് വെട്ടിച്ച് ഓടിച്ച് കയറ്റുകയായിരുന്നു. ഈ സമയം ഈ ഭാഗത്ത് വാഹനം ഇല്ലാത്തതും ഭാഗ്യമായി. പിഞ്ച് കുഞ്ഞുങ്ങളുമായി ബസിന് മുന്നിൽ പെട്ട ഓട്ടോയെ കണ്ട് യാത്രക്കാർ നിലവിളിച്ചു. ബസ് ഓട്ടോയിൽ ഇടിച്ചിരുന്നുവെങ്കിൽ വലിയ ദുരന്തമാകുമായിരുന്നു. ബസിലെ തന്നെ സി.സി.ടി.വി എല്ലാം ഒപ്പിയെടുക്കുകയും ചെയ്തിട്ടുണ്ട്. വലിയ അപകടം വഴി തിരിച്ചു വിട്ട ബസ് ഡ്രൈവറെ
യാത്രക്കാർ അഭിനന്ദിച്ചു. 'നീ നല്ല
ഡ്രൈവറാണ് മോനെ'
 സംഭവം കഴിഞ്ഞ ഉടൻ ഡ്രൈവറുടെ അടുത്തേക്ക് ഓടിയെത്തിയ പ്രായമായ ഒരു യാത്രക്കാരൻ അഭിനന്ദിച്ചത് ഇങ്ങനെയാണ്.
അതിഞ്ഞാൽ വെച്ചു ഡ്രൈവറുടെ മനോധൈര്യം കൊണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവർ ഹരിലാലിനെ ചങ്ങായിസ് വാട്സ്ആപ്പ് കൂട്ടായ്മ ചെറുവത്തൂരിൽ വെച്ച് ഇന്ന്ആദരിച്ചു.
കൂട്ടായ്മ അംഗങ്ങളായ കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാസ്കരൻ പൊന്നാട അണിയിച്ചു. ഹരിഹരൻ മധുരം നൽകി.
ബാബു ഉണ്ണിക്കണ്ണൻ , സുഹൈബ് , രാഹുൽ ,അരുൺ ,ജഗദീശൻ , വിജയൻ  സംബന്ധിച്ചു.
Reactions

Post a Comment

0 Comments